ജീവിതം കലയെ അനുകരിക്കുമ്പോൾ

22 Female Kottayam എന്ന ചലച്ചിത്രത്തിന്റെ കഥയെ ഓ‍മ്മിപ്പിക്കുന്ന വിധത്തിലാണു് ശ്രീ ഗണേശാനന്ദ തീ‍ത്ഥപാദസ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീഹരിയുടം ലിംഗം ഒരു യുവതി മുറിച്ചെടുത്തതു്. ഹൈസ്ക്കൂൾ വിദ്യാ‍ത്ഥിനി ആയിരുന്ന കാലം മുതൽക്കേ ഇയാൾ അവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണു് അവ‍ പൊലീസിനോടു പറഞ്ഞതു്. മാത്രമല്ല, സ്വന്തം അമ്മകൂടി അതിനു കൂട്ടുനിന്നുവത്രെ. അവരെയും ശ്രീഹരി പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനോടു പറഞ്ഞുവത്രെ. അച്ഛൻ രോഗിയായി കിടപ്പായതിനുശേഷമാണു് ഇതെല്ലാം സംഭവിച്ചതു് എന്നാണു് റിപ്പോ‍ർട്ടുകളിൽനിന്നു മനസ്സിലാകുന്നതു്. ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ മാത്രമാണു് യുവതി ഇത്ര കടുത്ത ശിക്ഷ സ്വയം നൽകാൻ തീരുമാനിച്ചതു്. അതു് പാടില്ലായിരുന്നു എന്നും പകരം അവർ പൊലീസിനെ അറിയിക്കണ്ടതായിരുന്നു എന്നും ഒരു “പ്രമുഖൻ” പ്രസ്താവിച്ചതായി മാദ്ധ്യമങ്ങൾ അറിയിക്കുന്നു. ഇത്രയ്ക്കു് വിവരംകെട്ട മനുഷ്യൻ എങ്ങനെയാണു് നമ്മുടെ പ്രതിനിധിയായി സർക്കാരിൽ എത്തുന്നതു് എന്നാണെന്റെ സംശയം. അതും സമൂഹത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്ന ഒന്നാണു്.

ശ്രീഹരിക്കുള്ള ശിക്ഷയുടെ ഒരുഭാഗം യുവതിതന്നെ നൽകിക്കഴിഞ്ഞു. ഇനി സമൂഹത്തിന്റെ വകയായി നിയമപരമായ ശിക്ഷയും ലഭിക്കുമെന്നു പ്രതീക്ഷിക്കാം. അതിൽനിന്നു് അയാളെ രക്ഷിക്കാനും പലരുമുണ്ടാകും. ശ്രീഹരിയ്ക്കു് എല്ലാ മാദ്ധ്യമങ്ങളും (സാമൂഹ്യമാദ്ധ്യമങ്ങളുൾപ്പെടെ) വേണ്ടുവോളം കുപ്രസിദ്ധി നൽകിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, കുട്ടിയെ സംരക്ഷിക്കാനുള്ള അമ്മയുടെ കർത്തവ്യം വിസ്മരിച്ചിട്ടു് പകരം കുട്ടിയെ “സ്വാമി”യ്കു് കാഴ്ചവച്ച അമ്മയെ എല്ലാവരും മറന്നുപോയി. ലൈംഗികാവശ്യത്തിനായി മറ്റൊരു പുരുഷനെ ഒരു സ്ത്രീ ആശ്രയിക്കുന്നതു് ഇതു് തീർച്ചയായും ആദ്യമാവില്ല. അതു് ഒരു പരിധിവരെ പൊറുക്കാവുന്നതുമാണു്. എന്നാൽ തന്നെ പൂർണ്ണമായി വിശ്വസിക്കുകയും തന്റെ സംരക്ഷണയിൽ ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയെ അന്യപുരുഷനു കാഴ്ചവയ്ക്കുന്നതു് തീർച്ചയായും ക്ഷമ അർഹിക്കുന്ന കാര്യമല്ല, വിശേഷിച്ചു് അതു് സ്വന്തം മകളാകുമ്പോൾ. ഇതും കേരളത്തിൽത്തന്നെ ആദ്യമയല്ല എന്നുറപ്പിക്കാം. ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ. ഇതെല്ലാം സൂചിപ്പിക്കുന്നതു് സമൂഹത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങളാണു്. ഇതു പഠിക്കേണ്ടതല്ലേ?

ഒരു “സ്വാമി”ക്കു വശംവദയാകുന്ന ആദ്യത്തെ സ്ത്രീയാവില്ല അവർ. ഇത്തരം സ്വാമികളെപ്പറ്റി ജീവിതത്തിലും സിനിമയിലും നാം ധാരാളം കണ്ടിട്ടുള്ളതാണു് (അടിമകൾ എന്ന 1969 ചലച്ചിത്രം ഓർമ്മവരുന്നു), എല്ലാ ജാതിമതങ്ങളിലും പെട്ടവർ. എന്നിട്ടും ഇവരെ അന്ധമായി ആരാധിക്കാനും അവരുടെ അക്രമങ്ങൾ സഹിക്കാനും കേരളീയർപോലും തയാറാകുന്നതിന്റെ മനഃശ്ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ആരെങ്കിലുമൊക്കെ പഠിക്കേണ്ടതാണു്. അതിലൂടെയെങ്കിലും ഇത്തരം പ്രശ്നങ്ങൾക്കു് ഒരുപക്ഷെ പരിഹാരം കണ്ടെത്താനാകും എന്നു പ്രതീക്ഷിക്കുന്നു. ശ്രീഹരിക്കോ ഇത്തരം “സാമൂഹ്യസേവനം” നടത്തുന്ന മറ്റു സന്യാസികൾക്കോ ശിക്ഷ നൽകിയതുകൊണ്ടു് പ്രശ്നപരിഹാരമാകും എന്നു തോന്നുന്നില്ല. ശിക്ഷയിലൂടെ അക്രമവാസനയ്ക്കു ശമനം ലഭിക്കുമായിരുന്നെങ്കിൽ മോഷണവും പിടിച്ചുപറിയും മറ്റും എന്നേ ഈ സമൂഹത്തിൽ ഇല്ലാതാകേണ്ടതായിരുന്നു! ഇതിന്റെയൊക്കെ പിന്നിലുള്ള അടിസ്ഥാനപരമായ സാമൂഹിക, വൈയക്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ശിക്ഷകൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ ഇല്ലാതാവില്ല.

നമ്മളെന്താ ഇങ്ങനെ?

പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യമാണ്, നമ്മളെന്താ ഇങ്ങനെ? നമ്മളോരോരുത്തരും ഒറ്റപ്പെട്ട വ്യക്തികളായാണ് ജീവിക്കുന്നതു്. ഒരു സമൂഹമാണെന്ന തോന്നലേയില്ല. കുടുംബത്തിനുള്ളിൽപ്പോലും പലപ്പോഴും ആ തോന്നലില്ല എന്നു തോന്നിയിട്ടുണ്ടു്. “എന്റെ കാര്യം നടക്കണം” എന്നതിനപ്പുറം വളരെയധികംപേർക്കും യാതൊരു ചിന്തയുമില്ല. സ്വന്തം വീട്ടിൽ മുറ്റത്തിട്ടു വാഹനം കഴുകിയിട്ടു് ആ വെള്ളം എല്ലാവരും പൊതുവഴിയിലേക്ക് ഒഴുക്കിവിടാൻ ആർക്കും മടിയില്ല. എന്തിനു്, കക്കൂസിൽനിന്നുള്ള ജലംപോലും പൊതുസ്വത്തായ കുളത്തിലേക്കോ ഒക്കെ ഒഴുക്കിവിടാനും പലർക്കും യാതൊരു മടിയുമില്ല. എന്നുമാത്രമല്ല, അതൊക്കെ അവനവന്റെ അവകാശമാണെന്നാണു് ഭാവവും. റോഡിലേക്കു വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടോ വാഹനം നിർത്തിയിരിക്കുന്ന വിധംകൊണ്ടോ വഴിയാത്രക്കാർക്കു് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടു് എന്നതിനു് ഒരു കുറ്റബോധം പോലുമില്ല, പലർക്കും. ഇതുതന്നെ മറ്റുപല കാര്യങ്ങളിലും കാണാനാകും. നമ്മളെന്താ ഇങ്ങനെ?

വഴിയിലൊ അടുത്ത പറമ്പിലൊ മാലിന്യം വലിച്ചെറിയുന്നതിനു് യാതൊരു സങ്കോചവും തോന്നാത്തതു് ഇതിന്റെയൊക്കെ മറ്റൊരു ഭാവമല്ലേ? പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരയൊ കക്കൂസൊ ഉപയോഗിച്ചശേഷം വൃത്തികേടായി ഇട്ടിട്ടുപോകുന്നതും ഇതേ മനോഭാവം തന്നെ. പൊതുവിടങ്ങളിൽ തുറസ്സായി മാലിന്യം കത്തിക്കുന്നതു് എല്ലാവരുടെയും ആരോഗ്യത്തിനു ഹാനികരമാണെന്നു മാത്രമല്ല നിയമവിരുദ്ധമാണെന്നു് സുപ്രീംകോടതി പോലും വിധിച്ചിട്ടുള്ളതാണു്. എന്നാലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമെല്ലാം കൂട്ടിയിട്ടു് കരിച്ചുകളയാൻ ആർക്കും മടിയില്ല, വിശേഷിച്ചു് ഭരണാധികാരികൾക്കു്. തിരുവനന്തപുരം കോർപറേഷൻ തന്നെ നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കൂട്ടിയിട്ടു തീയിടുന്നുണ്ടു്. മാലിന്യസംസ്ക്കരണത്തിനു പല പദ്ധതികളും പ്രഖ്യാപിച്ച കോർപറേഷനാണ് ഇതു ചെയ്യുന്നതു് എന്നോർക്കണം. നമ്മളെന്താ ഇങ്ങനെ?

ഇതൊക്കെ പറയുമ്പോഴും ഒരു കാര്യമുണ്ടു്. ഇതുപോലെ പെരുമാറിയാൽ കടുത്ത ശിക്ഷ കിട്ടുന്ന നാട്ടിൽ പോയാൽ നമ്മളെല്ലാം വളരെ നല്ലവരായിത്തീരും. ആംഗലഭാഷയിൽ civic sense എന്നു പറയുന്ന ഗുണം നമുക്കെങ്ങനെയാണ് ഇല്ലാതെപോയത്? നമ്മളെന്നാണ് ഇങ്ങനെയായിത്തീർന്നതു്?

മലയാളികൾ ഇങ്ങനെയല്ലായിരുന്നല്ലോ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളനഗരമായി എല്ലാ വർഷവും തെരഞ്ഞെടുത്തിരുന്ന നഗരമായിരുന്നു തിരുവനന്തപുരം ഏതാനും ദശാബ്ദങ്ങൾക്കു മുമ്പെ. വിദ്യാഭ്യാസം സാർവത്രികമായപ്പോൾ ആത്മബോധവും സാമൂഹ്യബോധവും ഇല്ലാതായതെങ്ങനെ?

അണുകുടുംബങ്ങളാവുകയും കുട്ടിക്കാലം മുതൽക്കേ ഒറ്റയ്ക്കു വളരുകയും ചെയ്യുന്നതുകൊണ്ടാണോ? ആവാമെന്നു തോന്നുന്നു, അല്ലേ? ഒന്നും പങ്കുവയ്ക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങൾകൂടി മനസ്സിലാക്കി ജീവിക്കാനും കുട്ടികൾ പഠിക്കുന്നില്ല. ഓരോരുത്തരും സ്വന്തം പഠനത്തെയും പരീക്ഷയിലെ മാർക്കിനെയും പറ്റി മാത്രമാണ് ചിന്തിക്കുന്നതു്.

ഇങ്ങനെ തുടർന്നാൽ മതിയോ? എല്ലാവരും ചിന്തിക്കണം, അല്പനേരത്തേക്കു് സ്വാർത്ഥത മാറ്റിവച്ചിട്ടു്. പോര എന്നു തീരുമാനിച്ചാൽ എങ്ങനെ മാറ്റാനാവും എന്നും ചിന്തിക്കണം. അഭിപ്രായങ്ങൾ കമന്റായി ഇവിടെ എഴുതുമല്ലോ.

Our Education System

What is wrong with our education system? Is anything wrong at all? These are questions that some people are asking now. Let me try to explain what I think about this, as it is a very important subject and everyone has to spend some thought on it. I was not, and am not, a teacher. But I have had relationship with school education for a long time. For one, a colleague of mine and I did a study on “how to improve education in government schools without investing a lot of money” in the late 1990s, which was very much appreciated by the evaluation committee. Then, I took the lead in organising a programme for talented students called “Discovery Trek” for three years from the academic year 2000-2001 to 2003-04. Moreover, I have been associated with the IT@School project almost from the time of its inception and have had the opportunity to interact with several teachers.
Our education system, as that in most countries now, is designed for the “average” student. This is assuming a “normal” distribution of learning ability among all children (see figure 1). Let us assume for the time being that this is the case, though this doesn’t seem to be based on any study and no one seems to bother about what is the parameter used here or what the standard deviation is when they talk about the mean. Only statisticians seem to bother about standard deviations, which is always essential when you talk about a mean, as the mean alone doesn’t give any idea about the distribution.

standard_deviation_diagram-svg

Figure 1: The normal distribution curve showing the 1st, 2nd and 3rd standard deviations. (credit: https://commons.wikimedia.org/wiki/File:Standard_deviation_diagram.svg.png)

Now, a large number of students (64.2% if you take one standard deviation) naturally belong to this “average” group. Yet, there are a significant number of children outside this “mean” and how many are there depends on the “standard deviation” about which no one seems to be bothered. Some of those who lie outside this “mean” could have less ability than the mean, while others are more talented. So, obviously, what our education attempts is to pull everyone into the “mean” space.
In this process, the less able students get support in the form of extra teaching within the school system itself, or outside it in the form of personal tuition classes. Many of them struggle, but are eventually “pulled up” into the “average” group (in terms of scores or marks). Whether they do really learn as much as the others remains unknown. And now that there are no examinations, or exams don’t really test the children, as they anyway pass through, there is no way to find out too.
On the other hand, the more talented children (let us say, those who fall beyond 2 standard deviations on the higher side), often find the classes boring and become inattentive because it is easy for them. Eventually, as education psychologists say, they lose interest and their performance also suffers. This is sad, because these are the ones that should be growing up and contributing significantly to society in the form of creative work in fine arts or scientific research or just intellectual thought. Our school system has no way to help such students to grow at the pace that is comfortable to them. And they face no challenge till they grow up and start working.
Actually, there is no challenge in the education system now, as every child knows that it doesn’t matter how (s)he performs, until they reach class 10. Even there, the system makes it easy for everyone to get through, pushing through those who are behind by freely giving extra marks. The children are then somehow put into higher secondary classes, where also they naturally expect to be pushed through. This can go on until they enter higher education where they face real challenge for the first time in their lives. Again the children who are born bright get through without problem, but the “average” students, who were brought up by the school system, start failing because they had never faced such challenge and they expect the system to take care of them.One can imagine what happens when they are employed. They continue to expect the system to take care of them. The result is that they don’t try their best to do a good job of whatever they are doing–which one can see all over the country today.

I know that there are people who won’t agree with what I have written. I request them to post their views as comments. Let us make this a debate on an important subject.

ആത്മാഭിമാനം നഷ്ടപ്പെട്ട സമൂഹം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. ലോകത്തെല്ലായിടത്തു ജീവിക്കുന്നവ‍‍‍‍‍‍ര്‍ക്കും പ്രശ്നങ്ങളുണ്ട്. എന്നാൽ ഇന്ത്യയിൽ ജീവിക്കുന്നവ‍‍ര്‍ക്ക് മറ്റു പ്രശ്നങ്ങളും കൂടിയുണ്ട്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ കൂടാതെ ആവശ്യമായ കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. അതിൽത്തന്നെ, കാര്യങ്ങൾ നടത്താനായി പലയിടങ്ങളിലേക്കു യാത്രചെയ്യേണ്ടിവരുമ്പോൾ യാത്രാസൗകര്യങ്ങളുടെ കുറവ്. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല, ചിലപ്പോൾ സ്വകാര്യസ്ഥാപനങ്ങളിൽപ്പോലും കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പ്രയാസങ്ങൾ, കുട്ടികളെ സ്ക്കൂളിൽ ചേർക്കന്നതുമുതൽ വിവാഹം കഴിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പ്രയാസങ്ങൾ, ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ലഭിക്കാനുള്ള കഷ്ടപ്പാട്, അങ്ങനെ പലതും. ഇവയിൽ മിക്കവയുടെയും പിന്നിലുള്ള ഒരു പ്രധാനകാരണം കൈക്കൂലിയാണെന്നു കാണാം. യാത്രാസൗകര്യങ്ങൾ മോശമായിരിക്കുന്നതിന്റെ ഒരു കാരണം കൈക്കൂലിയാണ്. റോഡുകൾ വൃത്തിയായി പണിതില്ലെങ്കിലും ഉദ്യോഗസ്ഥനു കൈക്കൂലി കൊടുത്താൽ ബില്ലു മാറിക്കിട്ടും. സ്ക്കൂളിൽ പ്രവേശനം വേണമെങ്കിൽ കൈക്കൂലി കൊടുക്കണം – അതിനു കൈക്കൂലി എന്നു പറയില്ല എന്നു മാത്രം. സംഭാവന (ക്ഷമിക്കണം, ഡൊണേഷൻ) എന്ന ഓമനപ്പേരാണ് അതിനുള്ളത്. ആശുപത്രിയിൽ നേരായ ചികിത്സ വേണമെങ്കിൽ ആശുപത്രിക്കു കൊടുക്കുന്നതുകൂടാതെ ഡോക്ടർക്കും കൊടുക്കണം. ഇങ്ങനെ എന്തു പ്രശ്നത്തിന്റെയും പിന്നിൽ ഈ പിശാചിനെ കാണാം. അതുകൊണ്ടുതന്നെ ആവണം അണ്ണാ ഹസാരെയും ആം ആദ്മി പാർട്ടിയും അഴിമതി മുഖ്യപ്രശ്നമായി എടുത്തതും വിദ്യുച്ഛക്തിയുടെയും വെള്ളത്തിന്റെയും വില കുറച്ചിട്ടും കാര്യമായ വികസനം ദില്ലിയിൽ സാധ്യമായതും.

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ഈയിടെ വാട്ട്സാപ്പിലൂടെ ലഭിച്ച ഒരു വിഡിയൊ കാണുകയുണ്ടായി. വിദേശത്തുനിന്നു വരുന്ന നാട്ടുകാരെ പിഴിഞ്ഞ് പണമുണ്ടാക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്യമാണ് അതിൽ പരാമർശിക്കുന്നത്. വളരെക്കാലത്തെ ശ്രമഫലമായി പണം സ്വരൂപിച്ച് വിലപിടിപ്പുള്ള എന്തെങ്കിലും മേടിച്ചു നാട്ടിലേക്കു കൊണ്ടുവന്നാൽ ഇവർ പിടി വീഴുകയായി. ഒരു വലിയ ടെലിവിഷൻ കൊണ്ടുവന്ന വ്യക്തിയോട് അതു കൊണ്ടുപോകാന്‍ അനുവദിക്കാനായി 25000 രൂപ ചോദിച്ച കാര്യവും അതു കൊടുക്കാത്തതുകൊണ്ട് ആ ടെലിവിഷന്‍ തടഞ്ഞുവച്ച കാര്യവുമാണ് വിഡിയൊയി‍‍ല്‍ വിശദീകരിക്കുന്നത്. തെണ്ടികൾ (ഭിക്ഷക്കാർ) എന്നാണ് ആ വ്യക്തി ഉദ്യോഗസ്ഥരെ വിശേഷിപ്പിച്ചത്. അവർക്ക് സർക്കാർ ശംബളം കൊടുക്കുന്നില്ലെങ്കിൽ വിമാനത്താവളത്തിൽ ഒരു പെട്ടി വച്ചാൽ പണമുള്ളവർ സംഭാവന കൊടുക്കും എന്ന് അദ്ദേഹം പറയുന്നു. (ഇതി‍ൽ വിഡിയൊ സൗകര്യമില്ലാത്തതിനാൽ അതിവിടെ സ്ഥാപിക്കാനാകുന്നില്ല. അതെവിടെയെങ്കിലും അപ്‍ലോഡ് ചെയ്തശേഷം ഇവിടെ കണ്ണി കൊടുക്കാം.)

ഇത്തരത്തിൽ പെരുമാറിയാൽ ജനങ്ങൾ ഇങ്ങനെയെല്ലാം പറയുമെന്ന് ഈ ഉദ്യോഗസ്ഥർക്ക് അറിയാത്തതാണോ? ആണെന്ന് എനിക്കു തോന്നുന്നില്ല. ആര് എന്തുവേണമെങ്കിൽ വിചാരിക്കുകയോ പറയുകയോ ചെയ്തോട്ടെ. എനിക്ക് ഒന്നുമില്ല എന്ന ചിന്തതന്നെ ആവണം. “ഒരു ഉളുപ്പുമില്ലാതെ പണം ചോദിക്കുന്നു” എന്ന് വിഡിയൊയിൽത്തന്നെ പറയുന്നുണ്ട്. ആ “ഉളുപ്പ്” ഇല്ലായ്മ തന്നെയല്ലേ ഇങ്ങനെ പണത്തിനുവേണ്ടി യാചിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്? കുറച്ചുകാലം മുമ്പൊക്കെ പണത്തിനുപിന്നാലെ ഇങ്ങനെ പോകാൻ മിക്കവർക്കും മടിയായിരുന്നു. കാരണം, അത് അവരുടെ ആത്മാഭിമാനത്തിനു കേടുവരുത്തുമായിരുന്നു. ഇന്നെന്തേ അതു സംഭവിക്കാത്തത്, അല്ലെങ്കിൽ ആരും അത് കണക്കിലെടുക്കാത്തത്? എനിക്കു തോന്നുന്നത് ഇപ്രകാരമാണ്: ഇന്ന് സമൂഹത്തിനു മൊത്തമായി ആത്മാഭിമാനം നഷ്ടമായിരിക്കുന്നു. എന്റെ ഒരു സുഹൃത്തു പറയുമായിരുന്നു, “പണ്ടൊക്കെ ഒരാളൊരു ജോലിചെയ്താൽ അത് ഭംഗിയായി ചെയ്തതിൽ അഭിമാനിക്കുകയും മറ്റുള്ളവരോട് അതേപ്പറ്റി പറയുകയും ചെയ്യുമായിരുന്നു. ഇന്ന് കഴിവതും വേഗം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട കഴിയുന്നത്ര പണവും വാങ്ങി സ്ഥലംവിടണം.” എന്ന ചിന്തയാണ് മിക്കവർക്കും. അത് കല്ലാശാരിമുതൽ ശില്പിയും എഞ്ചിനിയറും വരെ അങ്ങനെയൊക്കെത്തന്നെയല്ലേ? മൂന്നുതരത്തിൽ വേണമെന്ന് ആവശ്യപ്പെട്ട മൂന്നു കൂട്ടരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു നീളത്തിലും വട്ടത്തിലും ചതുരത്തിലും ഉള്ള കുളം കുഴിച്ച പെരുന്തച്ചന്റെ ഈ നാടിന് എന്തു സംഭവിച്ചു? ചിന്തിക്കേണ്ട കാര്യമല്ലേ? എന്തുകൊണ്ടാണ് ഒരു പരിചയവുമില്ലാത്തവരോട് പണമാവശ്യപ്പെടാൻ മടി തോന്നാത്തത്? ഇതെങ്ങനെ തുടങ്ങി? ഒരു ട്രാൻസ്ഫറിനൊ ഒരു ഉദ്യോഗക്കയറ്റത്തിനൊ വേണ്ടി ഏതെങ്കിലുമൊരു പാർട്ടിയുടെ ഛേട്ടാ നേതാവിന്റെ വീട്ടിൽപ്പോയി കാവലിരുന്ന് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി വിടുപണിയെടുക്കാനും “മാമാപ്പണി” ചെയ്യാനും മടിയില്ലാത്ത ഒരു കൂട്ടം നമ്മുടെ സമൂഹത്തിൽ എങ്ങനെയുണ്ടായി? ഇതൊക്കെത്തന്നെയല്ലേ നമ്മുടെ കഷ്ടപ്പാടുകൾക്കു കാരണം?

 

കാലാവസ്ഥാവ്യതിയാനവും കേരളവും

കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയും നമ്മുടെ നിസ്സംഗതയെ ചോദ്യംചെയ്തും നമുക്കെന്തെല്ലാം ചെയ്യാനുണ്ട് എന്നു വിശദീകരിച്ചും ഉള്ള എന്റെ ലേഖനം: http://www.mathrubhumi.com/technology/science/science-1.1661260

ഈ ലേഖനം വായിച്ചിട്ട് എന്റെ സുഹൃത്തും ആർക്കിട്ടെക്ടുമായ ലിസ അയച്ചുതന്ന കവിത:

അങ്ങരികിലെ മാമരംകൂടി നമുക്കു മുറിക്കാം
പൊന്നുമകൾക്കായൊരു മെറിഗോറൌണ്ട് വയ്ക്കാൻ.
ഊഞ്ഞാലിലായുന്നതായാസമല്ലേ
മെറിഗോറൌണ്ടല്ലേ അതിലും സുഖം
മാമരത്തിലെ കൊമ്പിലുറുമ്പുണ്ടണ്ണാറക്കണ്ണനുണ്ട്.
എന്റെ കുഞ്ഞിന്റെ ഭാവി ഞാനല്ലാതാരുറപ്പുവരുത്തും?
ഞെട്ടണ്ട, നിങ്ങൾക്കു മനസ്സിലാവില്ലിതൊന്നും.

Kerala staring at disaster

This is a message from a Whatsapp group. I am reproducing this here because of its importance. I have not verified the data given, but I am willing to take them to be true as they are in agreement with my general perceptions. Hope everyone in Kerala will take this seriously. If they still remain complacent, the whole population is bound to face a very bleak future. So, with that anticipatory bail, here is the message:
 
മഹാരാഷ്ട്ര ഒരു മുന്നറിയിപ്പാണ്; ദൈവത്തിന്റെ സ്വന്തം നാടിന്
 
കേരളം: ദൈവത്തിന്റെ സ്വന്തം നാട്. ജലസമൃദ്ധി, പുഴകള്‍, പച്ചപ്പ്, കായല്‍, പച്ചപുതച്ച മലയോരങ്ങള്‍…ഇതെല്ലാം കണ്ടു ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള്‍ പിന്നീടു പേരിടുകയായിരുന്നു.
 
ദേവ്ഗാവ് (മഹാരാഷ്ട്ര): ദേവ് ഗാവ് എന്നാല്‍ ദൈവത്തിന്റെ സ്വന്തം ഗ്രാമം. നമ്മെപ്പോലെ പിന്നീടു ടൂറിസം വികസനത്തിനുവേണ്ടി ഇട്ട ‘ബ്രാന്‍ഡ് നെയിം’ അല്ല. ദേവ്ഗാവ് എന്നുതന്നെയാണ് ആ ഗ്രാമത്തിന്റെ ‘ജന്മനായുള്ള’ പേര്!ഈ പരമ്ബരയില്‍ മുന്‍പു പരാമര്‍ശിച്ച ഗംഗാറാമും കുടുംബവും ട്രാക്ടറില്‍ വീട്ടുവകകളെല്ലാം കയറ്റി പലായനം ചെയ്യുന്ന രംഗമാണു ദേവ്ഗാവില്‍ കണ്ടത്.
 
ദൈവത്തിന്റെ സ്വന്തം നാടും ദേവ്ഗാവും തമ്മില്‍ അധികം ദൂരമില്ല. ജലദൗര്‍ലഭ്യവും വരള്‍ച്ചയും പലായനവും കേരളത്തിലുമെത്താം. ഇതുവരെ കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഹീറ്റ് വേവ് പ്രതിഭാസംവരെ കേരളത്തിലെത്തിക്കഴിഞ്ഞു.
 
ചോദ്യം: പക്ഷേ, നമുക്കു 44 നദികളുണ്ടല്ലോ.
 
ഉത്തരം: ഗോദാവരിയോട് തോറ്റ നമ്മുടെ നദികള്‍
 
മലയാളി എപ്പോഴും ഏറ്റുപാടുന്നൊരു പാട്ടുണ്ട് – നമുക്കുണ്ട് 44 നദികള്‍! പിന്നെന്തിനു പേടിക്കാന്‍? എണ്ണമറ്റ ഏക്കറോളം കായല്‍പാടങ്ങള്‍…അതിരപ്പിള്ളിപോലുള്ള വെള്ളച്ചാട്ടങ്ങള്‍…മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങള്‍!
 
എല്ലാം തീരാന്‍ ഒറ്റക്കണക്കു മതി:
 
കേരളത്തിലെ 44 നദികളും ചേര്‍ന്ന് ഒരു വര്‍ഷം കേരളത്തിനു നല്‍കുന്ന ജലം 78,041 ദലശക്ഷം ക്യുബിക് മീറ്ററാണ്. ഇപ്പോള്‍ വരള്‍ച്ചയില്‍ ജനം പലായനം ചെയ്യുന്ന മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നു പിറവിയെടുക്കുന്ന ഗോദാവരീനദിയില്‍ ഒഴുകിയിരുന്ന ജലത്തിന്റെ അളവു കേള്‍ക്കണോ – 1,05,000 ദശലക്ഷം ക്യുബിക് മീറ്റര്‍! കേരളത്തിലെ മുഴുവന്‍ നദികളും നല്‍കുന്ന ജലത്തെക്കാള്‍ ഏതാണ്ട് 25,000 ദശലക്ഷം ക്യുബിക് മീറ്റര്‍ അധികം ജലം.
 
ഇന്നു ഗോദാവരീനദിയെന്നാല്‍ ഉപേക്ഷിച്ച നെല്‍പാടംപോലെ കാടുണങ്ങിക്കിടക്കുന്നു; കൈവഴികളായ നദികള്‍ അപ്രത്യക്ഷമായിരിക്കുന്നു; നാവുണങ്ങി ഗോദാവരീതീരം വെള്ളം യാചിക്കുന്നു; ഗോദാവരിയുടെ മക്കള്‍ പലായനം ചെയ്ത് അഭയാര്‍ഥി ക്യാംപുകളിലെ പന്നിക്കുഴിയില്‍ നരകിക്കുന്നു. തീര്‍ന്നില്ലേ ദൈവത്തിന്റെ സ്വന്തം നാടിന്റെ ജലസമൃദ്ധിയുടെ പുകള്‍!
 
ചോദ്യം: സാരമില്ല, കേരളത്തില്‍ മഴയുണ്ടല്ലോ!
 
ഉത്തരം: മഴ പെയ്തില്ലെങ്കിലോ?
 
ദേശീയ ശരാശരിയെക്കാള്‍ ഏറെ (മൂന്നു മടങ്ങുവരെയെന്നു പഠനങ്ങള്‍) മഴ പെയ്യുന്ന നാടാണു കേരളം. പിന്നെ എന്തു വരള്‍ച്ച? പ്രസക്തമായ ചോദ്യം.ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വാര്‍ഷിക ശരാശരി മഴയുടെ കണക്കു കേട്ടോളൂ: കേരളം – 3,055 മില്ലീമീറ്റര്‍. മഹാരാഷ്ട്ര – കൊങ്കണ്‍ ഉള്‍പ്പെടെയുള്ള മേഖല പരിഗണിക്കുമ്ബോള്‍ 3,005. നേരിയ വ്യത്യാസം മാത്രം (അവലംബം: rainwaterharvesting.org).
 
2011ലെ മഴഭൂപടത്തില്‍ (റെയിന്‍ഫോള്‍ മാപ്പ്) കേരളവും മഹാരാഷ്ട്രയും ഗ്രീന്‍ സോണിലാണ് ഉള്‍പ്പെടുത്തപ്പെട്ടത് (അവലംബം: ഗ്രൗണ്ട് വാട്ടര്‍ ഇയര്‍ ബുക്ക്, മിനിസ്ട്രി ഓഫ് വാട്ടര്‍ റിസോഴ്സ്).
 
2012നുശേഷം നാലു വര്‍ഷം തുടര്‍ച്ചയായി ഭേദപ്പെട്ട മഴ ലഭിക്കാതെപോയതാണു മഹാരാഷ്ട്രയെ വരള്‍ച്ചയിലേക്കു തള്ളിവിട്ടത്. കേരളത്തിലും കുറച്ചു വര്‍ഷം മഴ പെയ്യാതെപോയാലോ? 1990 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മാത്രം കേരളത്തില്‍ പെയ്യുന്ന മഴ 17 ശതമാനത്തോളം കുറഞ്ഞുവെന്നു സംസ്ഥാന ആസൂത്രണ കമ്മിഷന്റെ പരിസ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുള്ള 10 വര്‍ഷം അതിനെക്കാള്‍ മഴ കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച്‌ ഒന്നുമുതല്‍ ഏപ്രില്‍ 20 വരെയുള്ള സീസണില്‍ കേരളത്തില്‍ 53% മഴ കുറവുണ്ട്.
 
ചോദ്യം: അതെങ്ങനെ? കേരളത്തില്‍ ഒട്ടേറെ മരങ്ങളുണ്ടല്ലോ, അപ്പോള്‍ മഴ പെയ്യുമല്ലോ.
 
ഉത്തരം: ഇതിലും കാടുകള്‍ ഉണ്ടായിരുന്നു മഹാരാഷ്ട്രയില്‍!
 
കേരളത്തില്‍ 30% വനമുണ്ടെന്നാണു കണക്ക്. മഹാരാഷ്ട്രയിലും 30% ആയിരുന്നു വനം. 2011 – 12 കാലത്തെ റീസര്‍വേ പ്രകാരം 19.94% ആയി കുറഞ്ഞു (അവലംബം: സ്റ്റാറ്റിസ്റ്റിക്കല്‍ വിങ്, നാഗ്പുര്‍ പിസിസിഎഫ് ഓഫിസ്). ഇപ്പോള്‍ അത് 7.9% ആയെന്നാണു കണക്കുകള്‍. അതായത്, മരങ്ങള്‍ ഉണ്ടെങ്കിലും വെട്ടിനശിപ്പിച്ചാല്‍ നിശ്ചയമായും വരള്‍ച്ച കേരളത്തെയും പിടികൂടും. 38,863 ചതുരശ്ര കിലോമീറ്റര്‍ ആണു കേരളത്തിന്റെ വിസ്തീര്‍ണം. മഹാരാഷ്ട്രയുടേത് 3,07,713 ചതുരശ്ര കിലോമീറ്ററും. അതായത്, ഏകദേശം പത്തിരട്ടി. അപ്പോള്‍ സംസ്ഥാനം എന്ന രീതിയിലെടുത്താല്‍ കേരളത്തെക്കാള്‍ എത്രയോ മടങ്ങ് വനമുണ്ടായിരുന്നു മഹാരാഷ്ട്രയില്‍. വകതിരിവില്ലാതെ മരം വെട്ടുമായിരുന്നു മഹാരാഷ്ട്രയില്‍. കേരളത്തിലും ഏതാണ്ട് അങ്ങനെതന്നെ.
 
ചോദ്യം: വനവും മഴയും ഇല്ലെങ്കിലെന്താ,ഭൂഗര്‍ഭജലമുണ്ടല്ലോ?
 
ഉത്തരം: കേരളത്തെക്കാള്‍ കേമമായിരുന്നു മഹാരാഷ്ട്ര
 
2011-12ലെ ഗ്രൗണ്ട് വാട്ടര്‍ ഇയര്‍ ബുക്ക് പ്രകാരം മഴയില്‍ ഭൂഗര്‍ഭജലം കൂടുതല്‍ റിചാര്‍ജ് ചെയ്യപ്പെടുന്നതു മഹാരാഷ്ട്രയിലാണ്. 22.04 ആണു മഹാരാഷ്ട്രയിലെ കണക്ക്. കേരളത്തില്‍ വെറും 4.77. വാര്‍ഷിക ഭൂഗര്‍ഭജലലഭ്യത കേരളത്തില്‍ വെറും 6.03. മഹാരാഷ്ട്രയില്‍ 33.81. ഭൂഗര്‍ഭജലം മെച്ചപ്പെടുന്നതിന്റെ ശതമാനക്കണക്കിനു മഹാരാഷ്ട്രയാണു മുന്നില്‍. കേരളം – 47, മഹാരാഷ്ട്ര – 50 (അവലംബം: ഗ്രൗണ്ട് വാട്ടര്‍ ഇയര്‍ ബുക്ക് 2011-12). കേരളത്തില്‍ 70% കിണറുകളിലെയും ജലനിരപ്പു താഴ്ന്നെന്നാണു ഭൂജലവകുപ്പിന്റെ പഠനം.
 
ചോദ്യം: മഹാരാഷ്ട്രയില്‍ കരിമ്ബ്, മുന്തിരി, ഓറഞ്ച് കൃഷികള്‍ക്കു വന്‍തോതില്‍ വെള്ളമെടുത്തതല്ലേ പ്രശ്നം?
 
*ഉത്തരം: ഒട്ടും ഭേദമല്ല കേരളം *
 
2011-12ല്‍ കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡ് പുറത്തിറക്കിയ ഗ്രൗണ്ട് വാട്ടര്‍ ഇയര്‍ ബുക്ക് പ്രകാരം കേരളത്തിലെ ഗാര്‍ഹിക – വ്യാവസായിക ആവശ്യത്തിന്റെ കണക്ക് ഇങ്ങനെ: കേരളത്തിന്റേത് 1.50, മഹാരാഷ്ട്രയുടേത് 1.04. റബറും വാഴയുമടക്കം നാം ചെയ്യുന്ന മിക്ക കൃഷികളും വന്‍തോതില്‍ വെള്ളം ആവശ്യമുള്ളവയാണ്. മഹാരാഷ്ട്രയിലെ ജീവിതരീതിയുമായി തട്ടിച്ചുനോക്കുമ്ബോള്‍ മുറ്റം വൃത്തിയാക്കാനും കാര്‍ കഴുകാനും ചെലവിടുന്നതും മുറ്റം ടൈല്‍ വിരിച്ചു പുറത്തേക്കൊഴുക്കുന്ന വെള്ളവും നമ്മെ കടക്കാരാക്കുന്നുവെന്നു വേണം കരുതാന്‍.
 
ചോദ്യം: അപ്പോള്‍ കേരളത്തിന് മാത്രമായി ഒന്നുമില്ലേ?
 
ഉത്തരം: കേരളത്തെ പേടിപ്പിച്ചു ‘ഹീറ്റ് വേവ് ‘
 
കടുത്ത വരള്‍ച്ചയാണെങ്കിലും മഹാരാഷ്ട്രയില്‍ ‘ഹീറ്റ് വേവ് പ്രതിഭാസം’ ഈയിടെ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, കേരളം രണ്ടു ദിവസമായി ഹീറ്റ് വേവ് മുന്നറിയിപ്പിന്റെ പിടിയിലാണ്. സൂര്യാതപംമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നിലവിലുള്ളതിനെക്കാള്‍ രണ്ടുമൂന്നു ഡിഗ്രിവരെ ചൂട് ഹീറ്റ് വേവ് പ്രതിഭാസംമൂലം വര്‍ധിക്കാം.
 
ചോദ്യം: നാം എന്തു ചെയ്യണം?
 
ഉത്തരം: കൈകോര്‍ക്കാം കേരളത്തിന്റെ രക്ഷയ്ക്ക്
 
കേരളത്തിനു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ് നമ്മുടെ ഉത്തരവാദിത്തം കൂട്ടുന്നു. എല്ലാവരും വിചാരിച്ചാലേ കേരളത്തെ വരള്‍ച്ചയിലും ചൂടിലുംനിന്നു മോചിപ്പിക്കാനാവൂ.
 
വിദഗ്ധ നിര്‍ദേശങ്ങള്‍:
 
• പരമാവധി മരങ്ങള്‍ നടുക; വീട്ടിലും പൊതുസ്ഥലത്തും.
 
• മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കു താഴ്ത്തുക. കിണര്‍ – കുളം റിചാര്‍ജിങ് ആണു പ്രധാനം.
 
• കണ്ടല്‍ക്കാടുകള്‍, പാടങ്ങള്‍ എന്നിവ നികത്താതെ ജലസംഭരണികളായി സൂക്ഷിക്കുക.
 
• ജലത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുക.
 
• കൃഷിക്ക് ആവശ്യമായ ജലം മാത്രം ഉപയോഗിക്കുക.
 
• വീട്ടുമുറ്റം ടൈല്‍ വിരിച്ചു മഴവെള്ളത്തെ പെട്ടെന്നു പുറത്തേക്ക് ഒഴുക്കിക്കളയുന്ന ശീലം ഒഴിവാക്കുക.
 
• വീട്ടാവശ്യത്തിനോ മറ്റോ മരം മുറിക്കേണ്ടിവന്നാല്‍ പകരം മൂന്നു വൃക്ഷത്തൈ എങ്കിലും നടുന്നതു ശീലമാക്കുക.
 
•പശ്ചിമഘട്ടം എന്ന കേരളത്തിന്റെ ജലഗോപുരത്തിന്റെ ജൈവവ്യവസ്ഥ നിലനിര്‍ത്തുക.
A forwarded message thinking it is relevant. Data authenticity not verified

മിന്നലും ഇടിയും

മിന്നല്‍ എന്ന പ്രതിഭാസത്തെക്കുറിച്ചും അതില്‍നിന്നു് എങ്ങനെ രക്ഷപ്പെടാം, എങ്ങനെ വസ്തുവകകളെ രക്ഷിക്കാം എന്നീ കാര്യങ്ങളെക്കുറിച്ചും ലളിതമായി മനസ്സിലാക്കാനായി ഞാന്‍ എഴുതിയ പുസ്തകമാണു് “മിന്നലും ഇടിയും” എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ 14നു് (2014 നവംബര്‍ 14) പ്രസിദ്ധീകരിച്ചതു്. പുസ്തകം സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ വില്ക്കുന്ന കടകളില്‍ ലഭിക്കും. വില 70 രൂപ. VPP ആയി ലഭിക്കാന്‍ താല്പര്യമുള്ളവര്‍ എനിക്കു് ഇമെയില്‍ അയയ്ക്കുക (വിലാസം: sasi.cess@gmail.com)

Book-cover